ആപ്പ്ജില്ല

അയൽവാസിയുടെ വീടിന് മേൽക്കൂരയിട്ട് വാവ സുരേഷ്

അയൽവാസിയുടെ തകർന്നുവീഴാറായ വീടിന് മേൽക്കൂരയിട്ട് വാവ സുരേഷ്

TNN 29 Jul 2017, 2:49 pm
തനിക്ക് അവാ‍ർഡ് കിട്ടിയ തുക കൊണ്ട് അയൽവാസിയുടെ തകർന്നുവീഴാറായ വീടിന് മേൽക്കൂരയിട്ട് വാവ സുരേഷ്. മണപ്പുറം ഗ്രൂപ്പും ശരണ്യ മോട്ടേഴ്സും നൽകിയ അവാർഡ് തുകയിൽ നിന്നാണ് ഒരു ലക്ഷം രൂപയോളം ചിലവഴിച്ച് ഷീറ്റ് മേഞ്ഞ് നൽകിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Samayam Malayalam vava suresh face book post
അയൽവാസിയുടെ വീടിന് മേൽക്കൂരയിട്ട് വാവ സുരേഷ്


വാവ സുരേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.........
''എന്റെ സുഹൃത്തും അയൽവാസിയുമായ ശ്രീമാൻ. പ്രേമ - ന്റെ വീടിന്റെ തകർന്നു വീഴാറായ മേൽക്കൂര ഷീറ്റിട്ടു നൽകുകയുണ്ടായി .ഇതിന് 1 ലക്ഷം രൂപയോളം ചിലവായി .ഈ തുക കഴിഞ്ഞ മാസം മണപ്പുറം ഗ്രൂപ്പ് നൽകിയ അവാർഡ് തുകയിൽ നിന്നും, ശരണ്യ മോട്ടോഴ്സ് നൽകിയ തുകയിൽ നിന്നും കണ്ടെത്തുകയായിരുന്നു. രണ്ടു പേരോടുമ്മുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.''



vava suresh face book post

Vava suresh's fb post about his service to neighbours.

ആര്‍ട്ടിക്കിള്‍ ഷോ