ആപ്പ്ജില്ല

​ചൂട് കൂടുന്നു; പാമ്പ് മാളം വിടുന്നു: വാവ സുരേഷിന്റെ മുന്നറിയിപ്പ്

ചൂട് കൂടുന്നതിനാൽ പാമ്പുകൾ മാളങ്ങൾ വിട്ട് കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക്

TNN 3 Mar 2017, 10:41 pm
ചൂട് കൂടുന്നതിനാൽ പാമ്പുകൾ മാളങ്ങൾ വിട്ട് കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് പോകുകയാണെന്ന് പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിന്റെ മുന്നറിയിപ്പ്. ഉറങ്ങുന്നതിനു മുമ്പ് വീടിന്റെഅകവും പുറവും നന്നായി വീക്ഷിക്കുക.വാതിലുകളും ജനലുകളും സുരക്ഷിതമായി അടച്ചിടുക. രാത്രികാലങ്ങളിൽ പുറത്ത് ഇറങ്ങുമ്പോൾ വീടിനു വെളിയിൽ ലൈറ്റ് ഇടുക.കയ്യിൽ ടോർച്ചു ലൈറ്റ് കരുതുകയെന്ന് അദ്ദേഹം പറയുന്നു.പൂച്ചയെപ്പോലെ പതുങ്ങി പതുങ്ങി നടക്കാതിരിക്കുക.
Samayam Malayalam vava sureshs fb post about snakes
​ചൂട് കൂടുന്നു; പാമ്പ് മാളം വിടുന്നു: വാവ സുരേഷിന്റെ മുന്നറിയിപ്പ്


നടക്കുമ്പോൾ ഉറച്ച കാലടിയോടെ നടക്കുക.നിർത്തിയിട്ടിരുന്ന വാഹങ്ങളിൽ കയറും മുമ്പ് ഉള്ളിൽ നന്നായി വീക്ഷിക്കുക. കുറ്റിക്കാടുകൾ,പുല്ലുകൾ വളർന്നു നിൽക്കുന്ന സ്ഥലങ്ങൾ ഇവിടെയൊന്നും വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക.ഹെൽമറ്റ്,ഷൂസ് ജാക്കറ്റ് ഇവകൾ നന്നായി പരിശോധിച്ച ശേഷം ധരിക്കുകയെന്നും അദ്ദേഹം കൂട്ടിച‍‍േ‍ർക്കുന്നു. വാട്സാപ്പിലൂടെ അദ്ദേഹം ഈ വിവിരങ്ങൾ പ്രചരിപ്പിക്കുന്നുമുണ്ട്.

vava suresh's fb post about snakes.

ആര്‍ട്ടിക്കിള്‍ ഷോ