ആപ്പ്ജില്ല

ഒരേ വരന് വധുക്കൾ രണ്ട്; വൈറലാകുന്ന കല്യാണക്കുറി

ഇന്തോനേഷ്യയിലെ ഒരു കല്യാണക്കുറിയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുന്നത്. അതിന് കാരണമുണ്ട്, അടുത്തടുത്ത ദിവസങ്ങളിലായി ഒരെ യുവാവ് തന്നെ രണ്ട് യുവതികളെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ്.

TNN 28 Oct 2017, 5:11 pm
ഇന്തോനേഷ്യയിലെ ഒരു കല്യാണക്കുറിയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുന്നത്. അതിന് കാരണമുണ്ട്, അടുത്തടുത്ത ദിവസങ്ങളിലായി ഒരെ യുവാവ് തന്നെ രണ്ട് യുവതികളെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ്. രണ്ട് വധുക്കൾക്കൊപ്പം ഒരെ വരൻ നിൽക്കുന്ന കല്യാണക്കുറിയിലെ ചിത്രം കണ്ട് അതിഥികളെല്ലാം ഞെട്ടിയിരിക്കുകയാണ്. തുടർന്ന് ഒരു വരൻ തന്നെ രണ്ട് യുവതികളെ വിവാഹം കഴിക്കുന്നത് വിമർശിച്ച് നിരവധി പേർ രംഗത്തെത്തി.
Samayam Malayalam viral wedding invitation
ഒരേ വരന് വധുക്കൾ രണ്ട്; വൈറലാകുന്ന കല്യാണക്കുറി




പന്‍സര്‍ എന്നാണ് വിവാഹം കഴിക്കുന്ന യുവാവിന്‍റെ പേര്. സൗത്ത് സുമാത്രയിൽ വച്ചാണ് വിവാഹം. നവംബർ അഞ്ചിനും എട്ടിനുമായാണ് ഇയാളുടെ വിവാഹം. ഒമ്പതാം തീയതി ഗ്രാമവാസികൾക്കായി വിരുന്ന് സൽക്കാരവും ഒരുക്കിയിട്ടുണ്ട്. രണ്ട് യുവതികളുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇയാൾ വിവാഹത്തിന് ഒരുങ്ങിയത്. വധുക്കളില്‍ ഒരാളായ സിന്‍ഡ്ര ഇന്ദാ തൊട്ടടുത്ത ഗ്രാമവാസിയാണ്. മറ്റൊരു സമുദായക്കാരിയാണ് രണ്ടാമത്തെ വധു.



ഇന്തോനേഷ്യയില്‍ ഇതിന് മുൻപും ബഹുഭാര്യത്വം സംബന്ധിച്ചുള്ള വാർത്തകൾ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ബഹുഭാര്യത്വം പിന്തുടരുന്നവര്‍ക്കായി സ്മാര്‍ട്ട്‌ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ തുടങ്ങിയതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Viral Wedding Invitation

Invitation to wedding between one man and two women shocks social media users in Indonesia

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ