ആപ്പ്ജില്ല

ഒരു രാത്രിയും രണ്ടു പകലും; ഒരു പെൺകുട്ടിയുടെ യാത്രകൾ

കൊച്ചിയുടെ രാവിനും പകലിനും വ്യത്യാസമുണ്ട്. അതിനിടയിൽ ഒളിപ്പിച്ചുവയ്ക്കുന്ന ചില കാര്യങ്ങളുമുണ്ട്. ഈ ചിത്രങ്ങൾ അത് പറയും

TNN 16 Jan 2018, 4:20 pm
കൊച്ചി യിലൂടെ ഒരു പെൺകുട്ടിയുടെ യാത്ര. വ്യക്തമായ ഒരു നിയോഗമുണ്ടായിരുന്നു അവളുടെ യാത്രകള്‍ക്ക്. ഒരു രാത്രിയും രണ്ടു പകലുകളുമാണ് ഭാനുപ്രിയ എന്ന പെൺകുട്ടി നടന്നത്. ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് നടന്നതെങ്കിലും അവള്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ കേരളം ചർച്ച ചെയ്യേണ്ടതുണ്ട്. ഫോട്ടോഗ്രാഫർമാരായ അഭിലാഷ് മുല്ലശ്ശേരിയും സുഭാഷ് മന്ത്രയും ചേർന്നാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. ആയിരത്തിലേറെ ചിത്രങ്ങള്‍ അവര്‍ പകര്‍ത്തിയെങ്കിലും 15 എണ്ണമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പെണ്ണിനോടുള്ള സമൂഹത്തിന്‍റെ മനോഭാവമാണ് ഈ ഫോട്ടോഷൂട്ട് പകർത്തിയിരിക്കുന്നതും. ​ ഈ ചിത്രങ്ങൾ ഇപ്പോള്‍ ഫേസ്ബുക്കിൽ സജീവ ച‍ര്‍ച്ചയായിരിക്കുകയാണ്.
Samayam Malayalam voyage of time photoshoot by bhanupriya goes viral
ഒരു രാത്രിയും രണ്ടു പകലും; ഒരു പെൺകുട്ടിയുടെ യാത്രകൾ



'വൊയേജ് ഓഫ് ടൈം' എന്ന പേരിലാണ് ഭാനുപ്രിയയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തന്റെ യാത്രയെക്കുറിച്ച് ഭാനുപ്രിയ പറയാനുള്ളത് ഇതാണ്....

''എന്റെ ചെറിയൊരു യാത്രയുടെ തുടക്കമെന്നോണമാണ് ‘voyage of time’ ടൈറ്റിലോടു കൂടി പോസ്റ്റ് ചെയ്തിട്ടുള്ള ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. ഓരോ ഫോട്ടോയ്ക്കും പറഞ്ഞു വയ്ക്കാന്‍ ഓരോ അനുഭവങ്ങള്‍ ഒരു രാത്രിയും, രണ്ടു പകലും കൊണ്ടെടുത്ത ഈ ഫോട്ടോ ഷൂട്ടിലൂടെ എനിക്കുണ്ടായിരുന്നു. കൃത്യമായ ആശയത്തോടെ തന്നെയായിരുന്നു ഇത് ഡിസൈന്‍ ചെയ്തു പറഞ്ഞു വയക്കുന്നത്.നഗരമധ്യത്തിലും, ഗ്രാമത്തിലും, രാത്രിയിലെ തിരക്കിനിടയിലുമൊക്കെയായി നടത്തിയ ഷൂട്ടില്‍ അത്രയൊന്നും പരിചയമില്ലാത്ത, ഒച്ചയൊന്നുമില്ലാത്ത ഒരു സ്ത്രീയുടെ യാത്രയെ തന്നെയാണ് അതിന്റെ ടൈറ്റില്‍ തരുന്ന ആശയത്തോടു കൂടി അവതരിപ്പിക്കുന്നത്.


യാത്രകള്‍ ഒറ്റക്കും, കൂട്ടമായും ചെയ്യാറുണ്ടെങ്കിലും അതിലുണ്ടാകുന്ന ആശങ്കകള്‍ എനിക്ക് പലതാണ്.അത് തന്നെയാണ് ഇതിലും പറഞ്ഞു വച്ചതും. കൊച്ചിയെനിക്ക് പരിചയമല്ല. ഷൂട്ടാണെങ്കിലും കൈയ്യില്‍ ഒന്നുമില്ലാതെ ആള്‍കൂട്ടത്തിനിടയില്‍ നിന്നപ്പോ, കണ്‍മുന്നില്‍ നിന്ന് ഫോട്ടോഗ്രാഫറെയും, ഡയറക്ടറെയും കാണാതായപ്പോ, ആ ഒറ്റപ്പെടലില്‍ പലരും പല രീതിയില്‍ വന്നെന്നോട് മിണ്ടിയപ്പോ എവിടെയോ ചോര്‍ന്നൊരു ധൈര്യം, ചിരിച്ചു കൊണ്ട് തിരിച്ചു മിണ്ടി തിരിച്ചെടുത്തപ്പോ കിട്ടിയ സമാധാനവും ഒക്കെ ഈ ഫോട്ടോഷൂട്ട് ആദ്യാനുഭവമെന്ന രീതിയില്‍ എന്നെ സംബന്ധിച്ച് വളരെ വലുതാണ്. അനുഭവങ്ങൾ ഇനിയുമിനിയുമുണ്ട്.

ഒരു കഥ പോലെ, അത്ര തന്നെ ആവേശത്തോടെ പറയണമെന്നുണ്ടെങ്കിലും 'തീരാറായില്ലെ' എന്ന് ചോദിച്ചവരെ മാനിച്ച് കൊണ്ട് ഈ ചിത്രത്തോടു കൂടി അവസാനിപ്പിക്കുകയാണ്. ഓരോ ഫോട്ടോക്കും പ്രോൽസാഹനവും, സ്നേഹവും, സന്തോഷവും ഒക്കെ അറിയിച്ചു കൊണ്ടിരുന്ന എല്ലാവർക്കും കൊറെ ഉമ്മകൾ, നിറഞ്ഞ നന്ദി.''


ആര്‍ട്ടിക്കിള്‍ ഷോ