ആപ്പ്ജില്ല

അപകടം പറ്റിയ യജമാനനൊപ്പം കരഞ്ഞുകൊണ്ട് പ്രിയ നായകള്‍

ഈ സൂപ്പർ ഹീറോ നായ്ക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ.

TNN 30 Dec 2016, 3:04 pm
സ്നേഹിക്കുന്നവർക്ക് വേണ്ടി സ്വന്തം ജീവൻ കളയാൻ തയ്യാറാക്കുന്നവരാണ് നായകളെന്ന് പറയാറുണ്ട്. അതിന് ഒരു ഉദാഹരണമാണ് ദിവസങ്ങൾക്ക് മുൻപ് പെറുവിൽ ഉണ്ടായ സംഭവം. അപകടം പറ്റിയ യജമാനനെ വളർത്തു നായകൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഈ സൂപ്പർ ഹീറോ നായകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ.
Samayam Malayalam watch dedicated dogs join injured owner in ambulance
അപകടം പറ്റിയ യജമാനനൊപ്പം കരഞ്ഞുകൊണ്ട് പ്രിയ നായകള്‍


ഉടമസ്ഥൻ വഴിയിലെവിടെയോ തലയടിച്ചു വീണു. ഈ വിവരമറിഞ്ഞ് ആശുപത്രിക്കാർ ആംബുലൻസുമായി വന്നപ്പോൾ കൂടെപ്പോകാൻ വീട്ടുകാരും സുഹൃത്തുക്കളുമൊന്നും ഉണ്ടായില്ല.. രക്ഷിക്കാൻ വന്ന പരിചയം ഇല്ലാത്തവരെ കണ്ടു നായകൾ പരിഭ്രാന്തരാകുകയും ചെയ്തു.എന്നാൽ ഇതിന് ശേഷം യജമാനനോടൊപ്പം നായകൾ ആംബുലൻസിൽ കയറി ആശുപത്രിയിൽ പോകുകയായിരുന്നു. യജമാനന്‍റെ മുഖത്ത് തലചായ്ച്ച് കിടക്കുകയും നക്കിത്തുടക്കുകയും ചെയ്യുന്നുണ്ട് ഇൗ പ്രിയ നായകള്‍.

ആശുപത്രിയിൽ എത്തിയിട്ടും ഭയവും സ്നേഹവും ബഹുമാനവുമെല്ലാമായി തന്‍റെ യജമാനന്‍റെ അടുത്തുനിന്നും മാറാതെ അദ്ദേഹത്തിന് കാവൽ നിൽക്കുന്ന ഈ നിസ്വാർത്ഥമായ സ്നേഹം ലോകത്തിന് മാതൃകയാകയാണ്.



dedicated dogs join injured owner in ambulance

ആര്‍ട്ടിക്കിള്‍ ഷോ