ആപ്പ്ജില്ല

വരുന്നത് മിനിയേച്ചർ ഫോട്ടോഗ്രഫി കാലം

നിരവധി പരീക്ഷണങ്ങളുടെ മേഖലയാണ് ഫോട്ടോഗ്രഫി. ഫിലിം റോൾ ക്യാമറകളിൽ നിന്ന് രൂപാന്തരം പ്രാപിച്ച് ഇപ്പോ

TNN 13 Jul 2016, 2:00 pm
നിരവധി പരീക്ഷണങ്ങളുടെ മേഖലയാണ് ഫോട്ടോഗ്രഫി. ഫിലിം റോൾ ക്യാമറകളിൽ നിന്ന് രൂപാന്തരം പ്രാപിച്ച് ഇപ്പോഴുള്ള എച്ച്ഡി- ഡിഎസ്എൽആർ ക്യാമറകളിൽ എത്തിനിൽക്കുകയാണിപ്പോൾ ഈ മേഖല. പുതിയതായി മിനിയേച്ചർ ഫോട്ടോഗ്രഫി പരീക്ഷണങ്ങളാണ് ഇപ്പോൾ ഈ മേഖലയിലുള്ളത്. ചൈനയിലും ജപ്പാനിലുമൊക്കെ ഇത്തരത്തിലുള്ള ചിത്രങ്ങൾ വിവാഹങ്ങൾക്ക് സർവ്വസാധാരണമാകുകയാണ്.
Samayam Malayalam wedding photographer ekkachai saelow turns couples into miniature people
വരുന്നത് മിനിയേച്ചർ ഫോട്ടോഗ്രഫി കാലം





എക്കച്ചായി സേലോ എന്ന ചൈനീസ് ഫോട്ടോഗ്രാഫർ ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഏറെ വൈറലായികഴിഞ്ഞിട്ടുണ്ടിപ്പോൾ. വധുവും വരനുമൊക്കെ കേവലം ഉറുമ്പുകളുടെ വലിപ്പമുള്ള ആളുകളായി ചിത്രീകരിക്കുകയാണ് മിനിയേച്ചർ ഫോട്ടോഗ്രഫിയിൽ ചെയ്യുന്നത്. എന്നാൽ ഇത് ടെക്നോളജി കൊണ്ടുള്ള കളിയാണെന്നത് വേറെ കാര്യം. പക്ഷേ പ്രത്യേകം സജ്ജീകരിച്ച് ലൈറ്റ് അപ്പ് ചെയ്താണ് ഈ ഫോട്ടോഗ്രഫി കൂടുതൽ ആകർഷണീയമാക്കുന്നത്.






ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ