ആപ്പ്ജില്ല

ഈ ഭിക്ഷക്കാരന്‍ ലോക പ്രശസ്‍തനാണ്, ആളെ മനസിലായോ?

ഈ ഭിക്ഷക്കാരൻ ചില്ലറക്കാരനല്ല...

TNN 6 May 2017, 6:57 pm
യൂറോപ്പിലെ ഒരു നഗര ചത്വരത്തില്‍ നായ്‍ക്കുട്ടിയുമായി എത്തിയതാണ് ഈ ഭിക്ഷക്കാരന്‍. കാല്‍ച്ചുവട്ടില്‍ ഒരു ഫുട്‍ബോളും.
Samayam Malayalam when real madrid star cristiano ronaldo becomes a beggar
ഈ ഭിക്ഷക്കാരന്‍ ലോക പ്രശസ്‍തനാണ്, ആളെ മനസിലായോ?


നായ്ക്കുട്ടിയെ കസേരക്കാലില്‍ കെട്ടിയിട്ട് അയാള്‍ ഫുട്ബോള്‍ കൊണ്ട് ചില അഭ്യാസങ്ങള്‍ കാണിച്ചു. അധികമാരും ശ്രദ്ധിച്ചില്ല. പക്ഷേ, ചടുലമായ ഫുട്ബോള്‍ നീക്കങ്ങളില്‍ ചിലരെങ്കിലും താല്‍പര്യം കാണിച്ചു.

അങ്ങനെയാണ് നിക്കോളെയ് എന്ന കൊച്ചു പയ്യന്‍ എത്തിയത്. നിക്കൊളെയ്ക്കൊപ്പം പന്ത് തട്ടിയ ഭിക്ഷക്കാരന്‍ ഒടുവില്‍ ആ ഫുട്ബോള്‍ തന്നെ അവന് സമ്മാനിച്ചു.

അതില്‍ അയാളിട്ട ഒരു കൈയ്യൊപ്പ് പക്ഷേ, ആ ചത്വരത്തിലെ എല്ലാവരെയും ഞെട്ടിച്ചു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നായിരുന്നു അത്.



ലോകപ്രശസ്‍ത ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഡ്രിഡിലെ തെരുവില്‍ ഒരു ഭിക്ഷക്കാരനായി എത്തിയപ്പോള്‍ വീഡിയോ കാണാം...



When Real Madrid Star Cristiano Ronaldo becomes a beggar!

Portugal and Real Madrid Superstar Cristiano Ronaldo goes incognito to give a surprise to people of Madrid city.

ആര്‍ട്ടിക്കിള്‍ ഷോ