ആപ്പ്ജില്ല

ഹാൻഡ് ബ്രേക്ക് ഇട്ടില്ല, കാർ സ്വിമ്മിങ് പൂളിൽ

പാർക്ക് ചെയ്തു പോയ കാർ തിരികെ എത്തിയപ്പോഴേക്കും നീന്തൽ കുളത്തിൽ.

Samayam Malayalam 5 Apr 2018, 5:45 pm
പാർക്ക് ചെയ്തു പോയ കാർ തിരികെ എത്തിയപ്പോഴേക്കും നീന്തൽ കുളത്തിൽ. ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് കാർ സ്വിമ്മിങ് പൂളിലേക്ക് വീഴാൻ കാരണം. കഴിഞ്ഞ ദിവസം ഹാൻഡ് ബ്രേക്ക് ഇടാത്തൊരു കാർ റോഡിലേക്ക് ഇറങ്ങിവരുന്ന വീഡിയോ വൈറലായിരുന്നു. എന്നാൽ ഈ സംഭവം കേരളത്തിലല്ല ഫ്ലോറിഡയിലാണ് നടന്നിരിക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുമ്പോൾ നിർബന്ധമായും ഹാൻഡ് ബ്രേക്ക് അല്ലെങ്കിൽ പാർക്ക് ബ്രേക്ക് ഇട്ടിരിക്കണം. വാഹനങ്ങൾ തനിയെ ഉരുളുന്നത് തടയാൻ ഹാൻഡ് ബ്രേക്കുകൾ ഉപയോഗിച്ചിരിക്കണം.
Samayam Malayalam woman forgets to put car in park it rolls into pool with family inside
ഹാൻഡ് ബ്രേക്ക് ഇട്ടില്ല, കാർ സ്വിമ്മിങ് പൂളിൽ




ഇവിടെ വാഹനം ഓടിച്ചിരുന്ന യുവതി പണം എടുക്കാൻ ഹാൻഡ് ബ്രേക്ക് ഇടാതെ വീട്ടിലേക്ക് കയറിയതാണ് അപകടമുണ്ടാക്കിയത്. ഈ സമയം വാഹനത്തിൽ യുവതിയുടെ ഭർത്താവും കുഞ്ഞും ഉണ്ടായിരുന്നു. പരിക്കുകളൊന്നും ഇല്ലാതെ ഇവർ രക്ഷപ്പെട്ടു. എന്നാൽ കാർ പൂർണമായും നീന്തൽ കുളത്തിൽ മുങ്ങിതാഴ്ന്നു.



കാർ നീന്തൽ കുളത്തിൽ കിടക്കുന്ന ചിത്രങ്ങൾ ഒരു പോലീസ് ഓഫീസറാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. കാറിന് ചൂടു കൂടിയതുകൊണ്ട് സ്വിമ്മിങ് പൂളിൽ ചാടിയതായിരിക്കും എന്ന തമാശരൂപേണയുള്ള നിരവധി കമന്‍റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ