ആപ്പ്ജില്ല

ഹൃദയമിടിക്കുന്നത് ശരീരത്തിന് പുറത്ത്; അപൂർവ്വ രോഗവുമായി 7 വയസ്സുകാരി

ശരീരത്തിന് പുറത്തായി ഹൃദയമിടിക്കുന്ന അപൂർവ്വ രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ് റഷ്യൻ സ്വദേശിയായ ഈ ഏഴുവയസ്സുകാരി.

TNN 23 Sept 2017, 7:09 pm
യൂട്യൂബ് വഴി പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് വിർസാവിയ ബെറേൻ എന്ന പെൺകുട്ടിയുടെ കഥ പുറംലോകമറിയുന്നത്. ശരീരത്തിന് പുറത്തായി ഹൃദയമിടിക്കുന്ന അപൂർവ്വ രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ് റഷ്യൻ സ്വദേശിയായ ഈ ഏഴുവയസ്സുകാരി. നെഞ്ചില്‍ ഒരു കുഴിയായി രൂപപ്പെട്ട ഭാഗത്താണ് ഹൃദയമുള്ളത്. നെഞ്ചിടിപ്പ് പുറത്തേക്ക് കാണാൻ കഴിയും. കുട്ടി ഓരോ തവണ ചിരിക്കുമ്പോഴും ഹൃദയം പുറത്തേക്ക് തള്ളിവരും.
Samayam Malayalam young girls heart pushes out of her chest every time she giggles
ഹൃദയമിടിക്കുന്നത് ശരീരത്തിന് പുറത്ത്; അപൂർവ്വ രോഗവുമായി 7 വയസ്സുകാരി




പെന്‍റളോജി കാന്‍ട്രല്‍ എന്ന അവസ്ഥയാണ് ഇതെന്നാണ് വൈദ്യലോകം പറയുന്നത്. 5.5 ദശലക്ഷമാളുകളില്‍ ഒരാൾക്ക് സംഭവിക്കാവുന്ന ഒരു രോഗാവസ്ഥയാണിത്. ജീവന് വരെ ആപത്ത് സംഭവിച്ചേക്കാവുന്ന ഒരു രോഗാവസ്ഥയാണിതെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഏഴുവർഷം കഴിഞ്ഞിട്ടും മരണമൊന്നും സംഭവിക്കാതെ അതെ ഹൃദയവുമായി ജീവിക്കുകയാണ് ഈ പെൺകുട്ടി. കുട്ടിയുടെ ചികിത്സയ്ക്കായി പല ആശുപത്രികളിലും മാതാപിതാക്കൾ കയറിയിറങ്ങിയിരുന്നു. എന്നാൽ ആശുപത്രികളെല്ലാം കുട്ടിയെ കൈവെടിയുകയായിരുന്നു.



ചികിത്സതേടി കറങ്ങിയിറങ്ങി ഒടുവിൽ കുട്ടിയും കുടുംബവും ഫ്ലോറിഡയിൽ എത്തി. തണുപ്പ് കാലാവസ്ഥ കുട്ടിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഫ്ലോറിഡയിലെ ചൂട് കാലാവസ്ഥയിൽ വിർസാവിയക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. കുട്ടിക്ക് ഉയർന്ന രക്തസമ്മർദമുള്ളതിനാൽ ഓപ്പറേഷനെ അതിജീവിക്കാനുള്ള ശേഷിയില്ലെന്ന് പറഞ്ഞാണ് ഡോക്ടർമാർ ഇതുവരെ ചികിത്സ നിഷേധിച്ചിരുന്നത്. എന്നാൽ ഒരുനാൾ മകളുടെ അവസ്ഥ നേരെയാകും എന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ.



Young Girl’s Heart Pushes Out Of Her Chest Every Time She Giggles

This disturbing video captures a young girl’s heart beating rapidly outside her body because of a rare condition that would
have easily killed her.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ