ആപ്പ്ജില്ല

സൈബര്‍ ആക്രമണം തടയാൻ 8 കാര്യങ്ങള്‍

കമ്പ്യൂട്ടര്‍ ശൃംഘലകളെ ബാധിച്ച 'വാന്ന ക്രൈ' എന്ന റാന്‍സംവെയര്‍ കേരളത്തിലെ കമ്പ്യൂട്ടറുകളെയും...

TNN 15 May 2017, 5:30 pm
ലോകത്താകമാനമുള്ള കമ്പ്യൂട്ടര്‍ ശൃംഘലകളെ ബാധിച്ച 'വാന്ന ക്രൈ' എന്ന റാന്‍സംവെയര്‍ കേരളത്തിലെ കമ്പ്യൂട്ടറുകളെയും ബാധിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മുൻപത്തേക്കാളും മുന്‍കരുതല്‍ എടുക്കണം.
Samayam Malayalam wannacry cyberattack how to prevent being attacked
സൈബര്‍ ആക്രമണം തടയാൻ 8 കാര്യങ്ങള്‍


ആക്രമണം തടയാൻ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ നോക്കൂ...

1. മൈ​​ക്രോ​സോ​ഫ്​​റ്റി​​ന്റെ പ​ഴ​യ വിന്‍ഡോസ് ഒാ​പ​റേ​റ്റി​ങ്​ സി​സ്​​റ്റം ഉ​പ​യോ​ഗി​ക്കു​ന്ന ക​മ്പ്യൂ​ട്ട​റു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണം.

2. കമ്പ്യൂട്ടര്‍ സംവിധാനത്തിലെ ആ​ന്റി വൈ​റ​സു​ക​ള്‍ അടിയന്തരമായി അ​പ്​​ഡേ​റ്റ്​ ചെ​യ്യുക. ​

3. സിസ്റ്റത്തിലെ എല്ലാ ഫയലുകളും ബാക്ക് അപ് ചെയ്യുക.

4. പ​രി​ചി​ത​ സ്വ​ഭാ​വ​ത്തി​ലെ​ത്തു​ന്ന മെ​യി​ലു​ക​ളു​ടെ അ​ട​ക്കം ആ​ധി​കാ​രി​ക​ത​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പ് വ​രു​ത്തി​യ​ശേ​ഷം മാ​ത്രം തു​റ​ക്കു​ക.

5. ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണെങ്കിലും ഒാ​ട്ടോ അ​പ്​​ഡേ​റ്റ്​ സം​വി​ധാ​നം പ്ര​വ​ര്‍​ത്ത​ന ​സ​ജ്ജ​മാ​ക്കുക.

6. സമ്മാനങ്ങളോ നേട്ടങ്ങളോ വാ​ഗ്ദാ​നം​ചെ​യ്യു​ന്ന മെ​യി​ലു​ക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​ക​രു​ത്​.

7. ഇനി പറയുന്ന എക്സ്റ്റന്‍ഷനോട് കൂടിയ ഫയലുകള്‍ തുറക്കാന്‍ ശ്രമിക്കരുത്

.WCRY

.lay6

.sqlite3

.sqlitedb

.accdb

.java

.docx

8. സിസ്റ്റത്തിൽ ആക്രമണം ഉള്ളതായി സംശയം തോന്നിയാല്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (സി.ഇ.ആര്‍.ടി-ഇന്‍) അല്ലെങ്കില്‍ അന്വേഷണ ഏജന്‍സികളെ ഉടന്‍ വിവരമറിയിക്കുക.

WannaCry cyberattack How to prevent being attacked

How to prevent ‘WannaCry’ cyberattack.

ആര്‍ട്ടിക്കിള്‍ ഷോ