മൊബൈലിൽ കളിക്കാൻ കഴിയുന്ന മികച്ച റേസിങ് ഗെയിമുകൾ

Written byകാവേരി | Samayam Malayalam 6 May 2024, 5:31 pm

മൊബൈലിൽ കളിക്കാൻ കഴിയുന്ന മികച്ച റേസിങ് ഗെയിമുകൾ

  • ​മൊബൈലിൽ കളിക്കാൻ കഴിയുന്ന മികച്ച റേസിങ് ഗെയിമുകൾ ​

  • അസ്ഫാൽറ്റ് 9: ലെജന്റ്സ്

    അസ്ഫാൽറ്റ് 9: ലെജന്റ്സ് ആർക്കും ഇഷ്ടപ്പെടുന്ന ഒരു റേസിങ് ഗെയിമാണ്. റിയലിസ്റ്റിക് ഗ്രാഫിക്സ്, നിരവധി കാറുകൾ, റേസിങ് ട്രക്കുകൾ എന്നിവയൊക്കെ ഈ ഗെയിമിന്റെ പ്രധാന ആകർഷണങ്ങളാണ്. ഇത് ഒരു ആർക്കേഡ് റേസിംഗ് ഗെയിമാണ്.

  • റിയൽ റേസിംഗ് 3

    റിയൽ റേസിംഗ് 3 ഒരു റിയലിസ്റ്റിക് റേസിങ് ഗെയിമാണ്. മികച്ച കാർ മോഡലുകൾ, ആകർഷകമായ ഗ്രാഫിക്സ്, കിടിലം റേസ് ട്രാക്കുകൾ എന്നിവയൊക്കെയാണ് ഈ ഗെയിമിൽ ഉള്ളത്. മത്സരിക്കാൻ നിരവധി ഈ ഇവന്റുകളും ഈ ഗെയിം ഒരുക്കുന്നുണ്ട്.

  • സിഎസ്ആർ റേസിംഗ് 2

    അതിശയിപ്പിക്കുന്ന വിഷ്വലുകൾക്കും വിപുലമായ കസ്റ്റമൈസേഷൻ ഓപ്ഷനുകൾക്കും പേരുകേട്ട ഗെയിമാണ് സിഎസ്ആർ റേസിംഗ് 2. കളിക്കാരെ വിശാലമായ സൂപ്പർകാറുകളുടെ ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന ഗെയിമാണ് ഇത്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • നീഡ് ഫോർ സ്പീഡ്

    നീഡ് ഫോർ സ്പീഡ് ഫ്രാഞ്ചൈസിലെ ആർക്കും ഇഷ്ടപ്പെടുന്ന ഒരു ഗെയിമാണ് നോ ലിമിറ്റ്സ്. ഹൈ സ്പീഡ് റേസിങ്. കസ്റ്റമൈസ് ചെയ്യാവുന്ന കാറുകൾ, മത്സരങ്ങൾ ഒക്കെ ഈ ഗെയിമിന്റെ പ്രധാന ആകർഷണങ്ങളാണ്.

  • റിപ്റ്റൈഡ് ജിപി

    റിപ്റ്റൈഡ് ജിപി റെനെഗേഡ് ഒരു ഫ്യൂച്ചറിസ്റ്റ് ജെറ്റ് സ്കീ റേസിംഗ് ഗെയിമാണ്. ഈ ഗെയിമിൽ എഐയ്ക്ക് എതിരായാണ് നിങ്ങൾ കേൾക്കുന്നത്. വാട്ടർ ഫിസിക്സ്, ഡൈനാമിക് എൻവയോൺമെന്റുകൾ ഒക്കെയാണ് ഈ ഗെയിമിന്റെ ആകർഷണങ്ങൾ.

  • അസ്ഫാൽറ്റ് 8

    അസ്ഫാൽറ്റ് സീരീസിലെ പഴയതും എന്നാൽ ഏറെ ആരാധകർ ഉള്ളതുമായ ഒരു ഗെയിമാണ് അസ്ഫാൽറ്റ് 8. ഗ്രാവിറ്റിക്ക് എതിരായാണ് ഈ ഗെയിം കാണിക്കുന്നത് . വൈവിധ്യമാർന്ന കാറുകളും ആവേശകരമായ ആർക്കേഡ്-സ്റ്റൈൽ റേസിങ്ങുമാണ് ഈ ഗെയിമിനെ പ്രിയങ്കരമാക്കുന്നത്.

  • ഹൊറൈസൺ ചേസ്

    ക്ലാസിക് ആർക്കേഡ് റേസറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ഒരുക്കിയിരിക്കുന്ന ഗെയിമാണ് ഇത്. റെട്രോ-സ്റ്റൈൽ ഗ്രാഫിക്സ്, വേഗതയേറിയ ഗെയിംപ്ലേ, വൈവിധ്യമാർന്ന ട്രാക്കുകൾ എന്നിവയൊക്കെ ഈ ഗെയിമിന്റെ പ്രത്യേകതകളാണ്.

  • എഫ് 1 മൊബൈൽ റേസിങ്


    ഫോർമുല 1 ഔദ്യോഗികമായി ലൈസൻസ് ചെയ്ത ഒരു ഗെയിമാണ് ഇത്. എഫ് 1 ടീമായി റേസ് ചെയ്യാനുള്ള അവസരത്തോടൊപ്പം റിയലിസ്റ്റിക് ഗ്രാഫിക്സും ഈ ഗെയിം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

  • റിബൽ റേസിങ്

    അതിശയകരമായ ഗ്രാഫിക്സും റിയലിസ്റ്റിക് ഫിസിക്സും ഉപയോഗിച്ച് ഒരുക്കിയിരിക്കുന്ന ഒരു റേസിങ് ഗെയിമാണ് റിബൽ റേസിങ്. സ്ട്രീറ്റ് റേസിങും വൈവിധ്യമാർന്ന കാറുകളുമാണ് ഈ ഗെയിം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്.