ആപ്പ്ജില്ല

ലാപ്ടോപ്പിലെ നാം ഉപയോഗിക്കാത്ത ആ ചെറിയ സ്ലോട്ട് എന്തിനാണെന്നറിയാമോ?

സ്ലോട്ടിനുള്ളിലേക്ക് ലോക്ക് കയറ്റുമ്പോൾ ടി ഷേപ്പിലുള്ള ഒരു നോബ് 90 ഡിഗ്രിയിൽ കറങ്ങി സ്ലോട്ടിനെ ലോക്ക് ആക്കും

TNN 2 Dec 2016, 12:21 pm
ലാപ്ടോപ്പിൽ യു എസ് ബി പോർട്ട് അല്ലാതെ കാണുന്ന ചെറിയ സ്ലോട്ട് നാം മിക്കപ്പോഴും ഉപയോഗിക്കാത്ത ഒന്നാണ്. പലരും ധരിച്ചു വെച്ചിരിക്കുന്നത് പോലെ നാം ഉപയോഗിക്കാത്ത ഏതോ ഒരു ഡിവൈസ് കണക്റ്റ് ചെയ്യാൻ വേണ്ടിയുള്ള സ്ലോട്ട് അല്ല ഇത്.
Samayam Malayalam what this small slot in laptops are for that weve never used
ലാപ്ടോപ്പിലെ നാം ഉപയോഗിക്കാത്ത ആ ചെറിയ സ്ലോട്ട് എന്തിനാണെന്നറിയാമോ?




ലാപ്ടോപ്പിന്‍റെ സെക്യൂരിറ്റിക്ക് വേണ്ടിയാണ് ഈ സ്ലോട്ട്. ലാപ്ടോപ്പ് ലോക്ക് ചെയ്യാൻ സഹായിക്കുക എന്നതാണ് ഈ സ്ലോട്ടിന്‍റെ ഉപയോഗം. ഇരു വശങ്ങളിലും പൂട്ടുകൾ ഉള്ള ഒരു ലോങ്ങ് കേബിൾ ഉപയോഗിച്ച് ലാപ്ടോപ്പ് പൂട്ടിവെക്കാൻ സാധിക്കും. കേബിളിന്‍റെ ഒരറ്റം ഈ സ്ലോട്ടിലും മറ്റൊരറ്റം ഏതെങ്കിലും കട്ടിയുള്ള വസ്തുവിലുമായി ലോക്ക് ചെയ്തു വെയ്ക്കാവുന്നതാണ്.



സിമ്പിൾ ആയ മെക്കാനിസമാണ് ഈ സ്ലോട്ടിനുള്ളിൽ സംഭവിക്കുന്നത്. സ്ലോട്ടിനുള്ളിലേക്ക് ലോക്ക് കയറ്റുമ്പോൾ ടി ഷേപ്പിലുള്ള ഒരു നോബ് 90 ഡിഗ്രിയിൽ കറങ്ങി സ്ലോട്ടിനെ ലോക്ക് ആക്കും. പിന്നീട് ഇത് അടുത്തുള്ള ഡെസ്ക്കിലോ മറ്റു കട്ടിയുള്ള വസ്തുകളിലോ ചേർത്ത് പൂട്ടിവെക്കാൻ സാധിക്കും.



ഇനി ലാപ്ടോപ്പ് മോഷണം പോകുമെന്ന പേടി വേണ്ടല്ലോ.

What This Small Slot In Laptops Are For That We’ve Never Used?
Unlike many may guess that the slot is for connecting a device that we don’t generally use, the slot is actually for a security purpose.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ