ആപ്പ്ജില്ല

യാഹൂവിന്റെ നൂറ് കോടി മെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടു

ആളുകളുടെ പേരുകള്‍, ഫോണ്‍നമ്പറുകള്‍, പാസ് വേര്‍ഡുകള്‍, ഇമെയില്‍ വിവരങ്ങള്‍, സെക്യൂരിറ്റി ചോദ്യങ്ങള്‍ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി യാഹൂ സ്ഥിരീകരിച്ചു.

TNN 15 Dec 2016, 12:21 pm
കാലിഫോര്‍ണിയ: യാഹൂവിന്റെ നൂറ് കോടി മെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. മൂന്ന് വര്‍ഷം മുന്‍പ് നടന്നതായി കരുതപ്പെടുന്ന ഹാക്കിംഗിന്റെ വിവരം ഇപ്പോഴാണ് കമ്പനി തിരിച്ചറിയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിംഗ് ആക്രമണമാണ് യാഹൂവിലുണ്ടായിരിക്കുന്നതെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്. 2014 സെപ്തംബറിലും യാഹൂ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്തിരുന്നു. 50 കോടി ആളുകളുടെ വിവരങ്ങളാണ് അന്ന് ഹാക്കര്‍മാര്‍ ശേഖരിച്ചത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് 2013 ആഗസ്റ്റില്‍ നടന്ന ഹാക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
Samayam Malayalam yahoo suffers worlds biggest hack affecting 1 billion users
യാഹൂവിന്റെ നൂറ് കോടി മെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടു


ആളുകളുടെ പേരുകള്‍, ഫോണ്‍നമ്പറുകള്‍, പാസ് വേര്‍ഡുകള്‍, ഇമെയില്‍ വിവരങ്ങള്‍, സെക്യൂരിറ്റി ചോദ്യങ്ങള്‍ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി യാഹൂ സ്ഥിരീകരിച്ചു. എന്നാല്‍ ഉപയോക്താക്കളുടെ ബാങ്ക്, പേയ്മെന്റ് വിവരങ്ങളെല്ലാം സുരക്ഷിതമാണെന്നാണ് കമ്പനി പറയുന്നത്.

ഹാക്കിംഗ് നടന്ന സ്ഥിതിക്ക് എല്ലാ ഉപഭോക്താക്കളും തങ്ങളുടെ പാസ് വേര്‍ഡും സുരക്ഷാ ചോദ്യങ്ങളും മാറ്റണമെന്ന് യാഹൂ ആവശ്യപ്പെട്ടു.

നേരത്തെ 2014ല്‍ നടന്ന ഹാക്കിംഗ് ആക്രമണം അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും ഹാക്കര്‍മാര്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രമാണെന്നും യാഹൂ ആരോപിച്ചിരുന്നു.
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യാഹുവിന് നൂറ് കോടിയിലേറെ സ്ഥിരം ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.

ആര്‍ട്ടിക്കിള്‍ ഷോ